ഉള്ളിയുടെ വിലക്കയറ്റം തടയാൻ പുതിയ രീതി അവലംബിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഉള്ളി വില നിയന്ത്രിക്കാൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള ഉള്ളികൾ വിപണിയിൽ എത്തും. 2022- 23 വർഷത്തെ വിളവെടുപ്പിൽ 2.50 ലക്ഷം മെട്രിക് ടൺ ഉള്ളിയാണ് കേന്ദ്രം കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുള്ളത്.
സാധാരണയായി ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ഉള്ളി വില അനിയന്ത്രിതമായി ഉയരാറുള്ളത്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് ആദ്യ വാരം തന്നെ കരുതൽ ശേഖരത്തിൽ നിന്നുള്ള ഉള്ളികൾ വിപണിയിൽ എത്തുന്നതോടെ, ഉള്ളി വില നിയന്ത്രിക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
Also Read: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
കുതിച്ചുയരുന്ന ഉള്ളി വില എല്ലാ വർഷങ്ങളിലും സാധാരണക്കാർക്ക് തിരിച്ചടി ആകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് നേരത്തെ തന്നെ പുതിയ നടപടികളുമായി കേന്ദ്രം മുന്നോട്ട് വന്നിട്ടുള്ളത്.
Post Your Comments