കാർഷിക രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐടിസി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി പുതിയ ആപ്പാണ് ഐടിസി അവതരിപ്പിച്ചിരിക്കുന്നത്. കാർഷിക ബിസിനസ് വർദ്ധിപ്പിക്കുക എന്നതാണ് പുതിയ ആപ്പിലൂടെ ഐടിസി ലക്ഷ്യമിടുന്നത്. ITC MAARS എന്നാണ് ആപ്പിന് പേര് നൽകിയിട്ടുള്ളത്.
നിലവിൽ, 7 സംസ്ഥാനങ്ങളിലാണ് ആപ്പിന്റെ പൈലറ്റ് പരീക്ഷണം നടക്കുന്നത്. ഇതിൽ, ഗോതമ്പ്, നെല്ല്, സോയ, മുളക് എന്നീ വിഭാഗങ്ങളിലെ 40,000 കർഷകരെയും 200 കർഷക ഉൽപ്പാദക സംഘടനകളെയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
‘ഘട്ടം ഘട്ടമായി 4,000 ലധികം ഉൽപ്പാദക സംഘടനകളെയും 10 ദശലക്ഷം കർഷകരെയും ആപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ എഫ്പിഒകൾക്കോ ഐടിസി പോലുള്ള വാങ്ങുന്നവർക്കോ വിൽക്കാൻ സാധിക്കും’, ഐടിസി സിഎംഡി സഞ്ജീവ് പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments