കോഴിക്കോട്: തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി തിരുത്തിയാല്‍ നല്ലതെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍. ജയരാജന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിന് പിന്നില്‍ യാത്രാ ബുദ്ധിമുട്ട് തന്നെയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Read Also:ആശ്വാസ കിരണം, സ്‌നേഹസ്പർശം, വി-കെയർ പദ്ധതികളുടെ ധനസഹായ വിതരണത്തിന് സത്വര നടപടി: മന്ത്രി
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനം മാത്രമാണ് സര്‍വീസ് നടത്തുന്നത്. കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തി അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ് ഒരു മാര്‍ഗം. അല്ലെങ്കില്‍ കണ്ണൂരില്‍ നിന്ന് റോഡ് മാര്‍ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി അവിടെ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യണം.
മലബാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ അടിയന്തരമായി എത്തേണ്ടവരും കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോ സര്‍വീസുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് എത്താന്‍ കണ്ണൂര്‍-കോഴിക്കോട്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് 10 മിനിറ്റ് മതി. ലോകത്തിലെ ഏറ്റവും
ദൈര്‍ഘ്യം കുറഞ്ഞ വിമാന സര്‍വീസ് ആണിത്. കണ്ണൂരില്‍ നിന്നൊഴികെ മറ്റൊരു വിമാനത്താവളത്തില്‍
നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ല. ഇതാണ് ജയരാജന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
യാത്രാവിലക്കില്‍ പ്രതിഷേധിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ജയരാജന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കും മൂന്ന് ദിവസത്തിന് ശേഷം തിരിച്ചും യാത്ര ചെയ്തത് ട്രെയിനിലാണ്. ജയരാജന് മൂന്നാഴ്ച യാത്രാ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും വസ്തുതകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കേണ്ടതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments