പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ക്ക് എതിരെ നടപടിയെടുത്ത് വനം വകുപ്പ്. കേസില്‍ കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലെ അബ്ദുല്‍ റസാഖിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മധു കേസിലെ 16ആം സാക്ഷിയാണ് അബ്ദുല്‍ റസാഖ്. വനംവകുപ്പ് ഉടന്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കും.
Read Also: കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിന് കരുത്തുപകരും: മുഖ്യമന്ത്രി
ഇന്നാണ് അബ്ദുല്‍ റസാഖ് കൂറുമാറിയത്. 10, 11, 12 , 14, 15, 16 എന്നിങ്ങനെ 6 സാക്ഷികളാണ് ഇതുവരെ കേസില്‍ കൂറുമാറിയത്. ഇതുവരെ ആറ് സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റി പറഞ്ഞു. സാക്ഷികള്‍ നിരന്തരം കൂറുമാറുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആശങ്ക.
അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ പതിനാറാം സാക്ഷി അബ്ദുല്‍ റസാഖാണ് ഇന്ന് കോടതിയില്‍ മൊഴി മാറ്റിയത്. മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് റസാക്ക് കോടതിയില്‍ പറഞ്ഞു. മധു കൊല്ലപ്പെട്ട ദിവസം പെട്ടിക്കല്‍ തേക്ക് പ്ലാന്റേഷനില്‍ ജോലിയിലായിരുന്നുവെന്നും റസാഖ് പറഞ്ഞു. ഇതുവരെ ആറു സാക്ഷികളാണ് കേസില്‍ കുറുമാറിയത്.
Post Your Comments