ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന്. കല്‍ക്കിയുടെ ചരിത്ര നോവല്‍ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിക്രം, കാർത്തി, ജയം രവി, വിക്രം പ്രഭു, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മികച്ച താരനിരയോടെയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതെങ്കിലും അഞ്ച് താരങ്ങളാണ് ചില കാരണങ്ങളാല്‍ സിനിമ ഉപേക്ഷിച്ചത്. വിജയ്, കീര്‍ത്തി സുരേഷ്, അനുഷ്ക ഷെട്ടി, മഹേഷ് ബാബു, സത്യരാജ് എന്നിവരാണ് പല കാരണങ്ങളാലും സിനിമ ഉപേക്ഷിച്ചത്. സിനിമയ്ക്ക് വേണ്ടി വിജയ്യെ ആയിരുന്നു താൻ ആദ്യം സമീപിച്ചതെന്ന് മണിരത്നം നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, സിനിമ വൈകുകയും ഷെഡ്യൂള്‍ പ്രശ്നങ്ങള്‍ കാരണത്താലും വിജയ്ക്ക് ചിത്രം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. രാജകുമാരന്റെ വേഷം ചെയ്യാനാണ് മഹേഷ് ബാബുവിനെ സമീപിച്ചത്. തിരക്കഥ ഇഷ്ടമായെങ്കിലും സിനിമയുടെ കാലതാമസവും തന്റെ ഷെഡ്യൂള്‍ പ്രശ്നവും കാരണമാണ് മഹേഷ് ബാബു പിന്മാറിയത്.
മുന്‍പ് ഏറ്റെടുത്തിരുന്ന സിനിമകൾ തീരാത്തത് കാരണമാണ് സത്യരാജ് ചിത്രത്തിൽ അഭിനയിക്കാതിരുന്നത്. കീര്‍ത്തിയെ ആണ് ആദ്യം പ്രധാന നായികയായി പരിഗണിച്ചിരുന്നത്. നേരത്തെ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഡേറ്റ് നല്‍കിയിരുന്നതിനാലാണ് കീര്‍ത്തി പിന്മാറിയത്. അനുഷ്ക ഷെട്ടിയേയും സംവിധായകന് സമീപിച്ചിരുന്നു. എന്നാൽ, അനുഷ്ക പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. താരത്തിന്റെ റോള്‍ തൃഷയാണ് ചെയ്യുന്നത്.
Post Your Comments