കാലിഫോര്‍ണിയ: താലിബാന് ശക്തമായ തിരിച്ചടി നല്‍കി ഫേസ്ബുക്ക്. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ടെലിവിഷന്‍ ചാനലുകളുടേയും , ബക്താര്‍ വാര്‍ത്ത ഏജന്‍സിയുടേയും പേജുകള്‍ ഫേസ്ബുക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ നാഷണല്‍ ടെലിവിഷന്‍ മീഡിയ സെന്ററിന്റെ നിയന്ത്രണം പൂര്‍ണ്ണമായും അവര്‍ ഏറ്റെടുത്ത് ദുരുപയോഗം ചെയ്തിരുന്നു. എന്നാല്‍, ഭീകരവാദത്തോട് തങ്ങള്‍ എല്ലാക്കാലത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് . അതിന്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് ഫേസ്ബുക്ക് അറിയിച്ചു .
Read Also: ‘യഥാർത്ഥത്തിൽ പുടിന്…’: ആരോഗ്യാവസ്ഥ വെളിപ്പെടുത്തി സിഐഎ മേധാവി
അതേസമയം, ലോകത്ത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക് . അഫ്ഗാനെ താലിബാന്‍ കീഴടക്കിയെന്നും തീവ്രവാദികള്‍ എന്ന വാക്ക് ആദ്യം പറഞ്ഞതും ഫേസ്ബുക്കാണെന്ന് അഫ്ഗാനിസ്ഥാന്‍ മാദ്ധ്യമമായ ഖാമ പ്രസ് പറയുന്നു.
തീവ്രവാദ സംഘടനകളുടെ പ്രസ്താവനകളോ, അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കാന്‍ ഒരു കാരണവശാലും ഫേസ്ബുക്ക് അനുവദിക്കില്ല. താലിബാനുമായിട്ടുള്ള യുദ്ധത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ ഓഫീസുകളുടേയും, ഏജന്‍സികളുടേയും പേജുകള്‍ നേരത്തെ ഫേസ്ബുക്ക് നിര്‍ത്തലാക്കിയിരുന്നു.
Post Your Comments