Latest NewsInternational

ശ്രീലങ്കൻ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധന സ്ഥാനമേറ്റു

കൊളംബോ: ശ്രീലങ്കയിൽ നിലനിൽക്കുന്ന പൊതുജന പ്രക്ഷോഭങ്ങൾക്കിടെ, രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധന സ്ഥാനമേറ്റു. ഇദ്ദേഹം മുൻപ് വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നത് റനിൽ വിക്രമസിംഗെ ആയിരുന്നു. എന്നാൽ, വ്യാഴാഴ്ച അദ്ദേഹം രാജ്യത്തെ എട്ടാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റതോടെ, പ്രധാനമന്ത്രി പദം ഒഴിയുകയായിരുന്നു. ഇതേതുടർന്നാണ് നീണ്ട ചർച്ചകൾക്കൊടുവിൽ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധനയെ തിരഞ്ഞെടുത്തത്.

Also read: ശ്രീജഗദംബാ സ്തുതിഃ

രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ നിയന്ത്രിക്കാൻ തന്റെ സർവ്വ കഴിവും വിനിയോഗിക്കുമെന്ന് ഗുണവർദ്ധന പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ അഴിമതിയെ തുടർന്ന് ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. അരി, പലചരക്ക്, ഇന്ധനം എന്നിവയ്ക്ക് ക്രമാതീതമായ നിരക്കിലാണ് വില വർധിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button