Latest NewsNewsIndia

ആദ്യം ആൺമക്കൾ മരിച്ചു, പിന്നാലെ ഭർത്താവ്: വിഷാദരോഗത്തിലേക്ക് വഴുതാതെ ദ്രൗപതി മുർമു പിടിച്ചു നിന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്‌ളാദത്തിലാണ് രാജ്യം. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് അവർ നടന്നു കയറിയ പടികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. മുർമു ഇന്നുള്ളിടത്ത് എത്താൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ പുതിയ രാഷ്ട്രപതി കരുത്തയായ സ്ത്രീ തന്നെയെന്ന് അഭിമാനത്തോട് കൂടി നമുക്ക് പറയാം. വ്യക്തി ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ ഉണ്ടായപ്പോഴും, വീണ് പോകാതെ പിടിച്ച് നിന്ന ദ്രൗപദിയെ പലർക്കും അറിയാം.

2009-2015 കാലഘട്ടത്തിൽ വെറും ആറ് വർഷത്തിനുള്ളിൽ മുർമുവിന് ഭർത്താവിനെയും രണ്ട് ആൺമക്കളെയും അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു. സ്വന്തമെന്ന് കരുതിയിരുന്നവരുടെ വേർപാട് ദ്രൗപദിയെ ആദ്യമൊക്കെ തളർത്തിയെങ്കിലും, വീണ് പോകാതിരിക്കാൻ അവർ ആവതും ശ്രമിച്ചു. മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ സ്വയം സമര്‍പ്പിക്കുക എന്നതായിരുന്നു ദ്രൗപദിയുടെ രക്ഷാമാര്‍ഗം. അങ്ങനെയാണ്, മയൂര്‍ഭഞ്ച് ജില്ലയിലെ പഹാര്‍പുരിലുള്ള എസ്.എല്‍.എസ്. സ്മാരക ഗോത്രവര്‍ഗവിദ്യാലയം പിറവി എടുത്തത്. വ്യക്തിപരമായ നഷ്ടങ്ങൾക്ക് ശേഷം അവർ രൂപീകരിച്ച പ്രസ്ഥാനമാണിത്.

തുടരെയുള്ള വേർപാടും വേദനയും

ഭർത്താവ് ശ്യാം ചരൺ, മുർമുവിനും മക്കൾക്കുമൊപ്പം സന്തോഷത്തോടെയായിരുന്നു  കഴിഞ്ഞിരുന്നത്. രണ്ട് ആൺമക്കളും ഒരു മകളുമായിരുന്നു മുർമുവിന് ഉണ്ടായിരുന്നത്. ലക്ഷ്മണ്‍, സിപുണ്‍, ഇതിശ്രീ എന്നിവരായിരുന്നു മക്കൾ. 2009-ൽ മൂത്തമകനായ ലക്ഷ്മൺ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. മരിക്കുമ്പോള്‍ 26 വയസ്സുമാത്രം പ്രായം. ആ സങ്കടത്തിന്റെ നോവു മാറുംമുമ്പേ ഭര്‍ത്താവ് ശ്യാം ചരണും വിട്ടുപിരിഞ്ഞു. മക്കളുടെ മരണം താങ്ങാൻ കഴിയാതെ ഹൃദയാഘാതം മൂലമായിരുന്നു ഭർത്താവ് മരണപ്പെട്ടത്. ഇതിനിടെ സഹോദരനും വേർപിരിഞ്ഞു. മുർമുവിന്റെ മകൾ ഇതിശ്രീ ഒഡീഷയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു.

1958 ജൂൺ 20ന് ജനിച്ച മുർമു ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായിരുന്നു. ‘അവൾ ഒരുപാട് വേദനകളിലൂടെയും പോരാട്ടത്തിലൂടെയും കടന്നുപോയി, പക്ഷേ പ്രതികൂല സാഹചര്യങ്ങളിൽ പതറിയില്ല’, ഒഡീഷ മുൻ ബിജെപി പ്രസിഡന്റ് മൻമോഹൻ സമൽ പറഞ്ഞു. ഒരു സന്താൽ കുടുംബത്തിൽ ജനിച്ച അവർ സന്താലി, ഒഡിയ ഭാഷകളിൽ മികച്ച പ്രാസംഗികയാണ്. മേഖലയിലെ റോഡുകളും തുറമുഖങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അവർ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്.

Also Read:ടാറ്റൂകൾ കാരണം ആരും ജോലി തരുന്നില്ല, ആളുകൾ അടുത്ത് നിൽക്കാതെ മാറി പോകുന്നു: ‘ബ്ലാക്ക് ഏലിയൻ’ പറയുന്നു

ഗോത്രവർഗ്ഗക്കാരുടെ ആധിപത്യമുള്ള മയൂർഭഞ്ജ് സംസ്ഥാനത്ത് ശക്തമായ കാലുറപ്പിക്കാൻ നോക്കുന്ന ബി.ജെ.പിയുടെ തുറുപ്പുചീട്ടാണ് മുറുമു. റായ്‌രംഗ്‌പൂരിൽ നിന്നാണ് അവർ ബി.ജെ.പിയുടെ ചീട്ടിൽ മത്സരിച്ചത്. 1997-ൽ റായ്‌രംഗ്പൂർ വിജ്ഞാപനം ചെയ്ത ഏരിയ കൗൺസിലിലെ കൗൺസിലറായിരുന്ന അവർ 2000 മുതൽ 2004 വരെ ഒഡീഷയിലെ ബിജെഡി-ബിജെപി സഖ്യ സർക്കാരിൽ മന്ത്രിയുമായിരുന്നു.

ഭർത്താവിന്റെയും മക്കളുടെയും മരണത്തിന് പിന്നാലെയാണ് അവർ, പൊതുപ്രവർത്തനത്തിൽ സജീവമായത്. ഭര്‍ത്താവിന്റെ നാടായ പഹാര്‍പുരില്‍ അദ്ദേഹത്തിന് പൈതൃകസ്വത്തായി ലഭിച്ച മൂന്നേക്കര്‍സ്ഥലത്ത് കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്‌കൂൾ അവർ പണിയാൻ തീരുമാനയിച്ചു. സമൂഹത്തിന് ഗുണം ഉണ്ടാകുന്ന എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന ആഗ്രഹമാണ് സ്‌കൂൾ പണിയുന്നതിലേക്ക് കൊണ്ടെത്തിച്ചത്. ഇതിനായി എസ്.എല്‍.എസ്. സ്മാരക ട്രസ്റ്റ് ഉണ്ടാക്കി. ഭര്‍ത്താവിന്റെയും ആണ്‍മക്കളുടെയും പേരിന്റെ ആദ്യക്ഷരങ്ങളില്‍ നിന്നാണ് എസ്.എല്‍.എസ്. എന്ന പേര്. 2016-ൽ അധ്യയനം ആരംഭിച്ചു. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന സമിതിക്കാണ് ദൈനംദിന നടത്തിപ്പിന്റെ ചുമതല. 80 കുട്ടികളും 8 അധ്യാപകരമാണ് സ്‌കൂളിൽ ഉള്ളത്.

Also Read:ഓഗസ്റ്റ് മൂന്നിന് ഹാജരാകണം: സോണിയാ ഗാന്ധിയോട് കൊല്ലം മുൻസിഫ് കോടതി

മുർമു 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റൈരംഗ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.ഡി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ജാർഖണ്ഡ് ഗവർണറായി കാലാവധി പൂർത്തിയാക്കിയ ശേഷം മുർമു തന്റെ സമയം റൈരംഗ്പൂരിൽ ധ്യാനത്തിനും സാമൂഹിക പ്രവർത്തനത്തിനുമായി നീക്കിവച്ചു. രാജ്യത്തെ ഏറ്റവും വിദൂരവും അവികസിതവുമായ ജില്ലകളിലൊന്നായ മയൂർഭഞ്ജിൽ നിന്നുള്ള മുർമു ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്ന് കലയിൽ ബിരുദം നേടി, ഒഡീഷ സർക്കാരിൽ ജലസേചന, വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു. റൈരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ സെന്ററിൽ ഓണററി അസിസ്റ്റന്റ് ടീച്ചറായും അവർ സേവനമനുഷ്ഠിച്ചു. 2007-ൽ ഒഡീഷ നിയമസഭയുടെ ഈ വർഷത്തെ മികച്ച എംഎൽഎക്കുള്ള നീലകാന്ത് പുരസ്കാരം മുർമുവിന് ലഭിച്ചു.

ഒഡീഷ സർക്കാരിൽ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അവർക്ക് വൈവിധ്യമാർന്ന ഭരണപരിചയമുണ്ട്. ബി.ജെ.പിയുടെ വൈസ് പ്രസിഡന്റും പിന്നീട് ഒഡീഷയിലെ പട്ടികവർഗ മോർച്ചയുടെ പ്രസിഡന്റുമായിരുന്നു മുർമു. 2010-ൽ ബി.ജെ.പിയുടെ മയൂർഭഞ്ച് (വെസ്റ്റ്) യൂണിറ്റിന്റെ ജില്ലാ പ്രസിഡന്റായി അവർ തിരഞ്ഞെടുക്കപ്പെടുകയും 2013-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേവർഷം തന്നെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ (എസ്.ടി. മോർച്ച) അംഗമായും അവർ തിരഞ്ഞെടുക്കപ്പെട്ടു. 2015 ഏപ്രിൽ വരെ ജാർഖണ്ഡ് ഗവർണറായി നിയമിതയാകുന്നതുവരെ അവർ ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button