റിയാദ്: സൗദി കാപ്പിയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളിൽ സഹകരിക്കുക എന്ന ലക്ഷ്യത്തോടെ കരാറിൽ ഒപ്പുവെച്ച് സൗദി പാചക കല കമ്മീഷൻ. സൗദി കോഫി കമ്പനിയുമായി കരാറിൽ ഒപ്പിട്ടത്. 2022 സൗദി കാപ്പി വർഷമായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ കാപ്പിയെ പ്രോത്സാഹിപ്പിക്കാനുള്ള പാചക കല കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
Read Also: മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍
പാചക കല കമ്മീഷനെ പ്രതിനിധീകരിച്ച് സിഇഒ മയാദ ബദറും സൗദി കാപ്പി കമ്പനിയെ പ്രതിനിധീകരിച്ച് സിഇഒ റജ അൽ ഹർബിയുമാണ് കരാറിൽ ഒപ്പിട്ടത്. കാപ്പിത്തോട്ടങ്ങൾക്കായുള്ള ടൂറിസം റൂട്ടുകളുടെ രൂപകൽപന, വിപണനം തുടങ്ങിയ വിഷയങ്ങൾ കരാറിലുണ്ട്. സൗദി കോഫി ഇവന്റുകൾക്കും ഫെസ്റ്റിവലുകൾക്കും പിന്തുണ നൽകുമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്.
പ്രാദേശിക ഉത്പ്പാദനം പ്രോത്സാഹിപ്പിക്കൽ, സൗദി പാചക കലയിൽ വൈദഗ്ധ്യമുള്ള ഡിജിറ്റൽ ഷോപ്പുകളിൽ കമ്പനിയുടെ ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കൽ, കാപ്പിക്കുരു സംസ്‌കരണത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കൽ എന്നിവയെ കുറിച്ചും കരാറിൽ വിശദമാക്കുന്നുണ്ട്.
Read Also: ഫെയ്സ്ബുക്കിന് പിന്നാലെ ഇനി വാട്സ്ആപ്പിലും അവതാർ നിർമ്മിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
Post Your Comments