ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മെറ്റ. ഫെയ്സ്ബുക്കിൽ ഉള്ളതുപോലെ അവതാർ വാട്സ്ആപ്പിലും നിർമ്മിക്കാൻ കഴിയുന്ന പുതിയ അപ്ഡേഷനാണ് ഉടൻ പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ അവതാറിന്റെ സെറ്റിംഗ്സ് ലഭ്യമായി തുടങ്ങും. നിലവിൽ, അവതാറുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ മെറ്റ പുറത്തുവിട്ടിട്ടില്ല.
അവതാറുകൾ ചാറ്റിലൂടെ സ്റ്റിക്കറുകളായി ഷെയർ ചെയ്യാൻ കഴിയും. കൂടാതെ, വീഡിയോ കോളുകൾ ചെയ്യുന്ന സമയത്ത് അവതാർ ഉപയോഗിച്ച് മുഖം മറയ്ക്കാം. ഫീച്ചർ ട്രാക്കർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ലിംഗ- വർണ ഭേദമന്യേയുള്ള അവതാറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്തുക. കൂടാതെ, വാട്സ്ആപ്പിലെ അവതാർ വിഭാഗത്തിന്റെ സ്ക്രീൻഷോട്ടും ഫീച്ചർ ട്രാക്കർ പങ്കുവെച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് സൃഷ്‌ടിക്കാൻ കഴിയുന്ന ഒരു കൂട്ടം അവതാറുകളെയും ഇതില്‍ കാണിക്കുന്നുണ്ട്.
Also Read: ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്: കോടിയേരി
Post Your Comments