തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ.പി ജയരാജനെതിരെ കേസ് എടുത്തത് അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. വിമാനത്തിലെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടായ കേസുകളില്‍ എന്ത് തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ.ഡി നല്‍കിയ നോട്ടിസില്‍ ഹാജരാകുന്ന കാര്യവും സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.
വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് ഇ.പി ജയരാജനെതിരെ കഴിഞ്ഞ ദിവസം വലിയതുറ പോലീസ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇ.പി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതിഷേധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Post Your Comments