Latest NewsKeralaNews

തൃശ്ശൂരിൽ കള്ളനോട്ടുമായി യുവാവ് പിടിയിൽ

തൃശ്ശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിലായി. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ കയറിയ വയോധികയ്ക്ക് 500 രൂപ നൽകിയതിന് ചില്ലറയായി നൽകിയതിൽ രണ്ട് 200 രൂപയുടെയും 100 രൂപയുടെയും നോട്ടുകൾ നൽകിയത് കള്ളനോട്ടായിരുന്നു. സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ കൊടുത്തപ്പോഴായിരുന്നു ഇത് അറിഞ്ഞത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കത്തിച്ചു കളഞ്ഞു. വിവരമറിഞ്ഞ സ്‌പെഷൽ ബ്രാഞ്ച് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തെ കുറിച്ച് വെസ്റ്റ് പോലീസിന് കമ്മീഷണർ നിർദ്ദേശം നൽകി. ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ് അയ്യന്തോൾ ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോർജിനെ പരിശോധിച്ചത്.

കള്ളനോട്ട് പിടികൂടിയതോടെ കേസെടുത്ത് ജോർജിന്റെ കട്ടിലപൂവത്തുള്ള വീട്ടിൽ പരിശോധന നടത്തിയതിൽ നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച കാനൺ കമ്പനി പ്രിന്ററും നിർമ്മാണാവസ്ഥയിലിരിക്കുന്ന ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു.

വെസ്റ്റ് സി.ഐ ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.സി ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ് ആന്റണി, സിറിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. എസ്.ഐ രമേഷ് കുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അലക്‌സാണ്ടർ, സുനീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button