
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ഡി. സതീശന്. ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിന് ഉദാഹരണമാണ് കേന്ദ്രത്തിലെ മോദി ഭരണമെന്ന് വി.ഡി. സതീശന് പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സതീശന് ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയാണ് മോദി സര്‍ക്കാരെന്നും ഏകാധിപതികളായ ഹിറ്റ്ലറിനും മുസോളിനിക്കും മോദിക്കും രാഷ്ട്രീയ എതിരാളികളെ ഭയമാണെന്നും സതീശൻ പറഞ്ഞു. ഇവരെല്ലാം ഭയത്തില്‍ ജീവിക്കുന്ന ഭീരുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ വെച്ച് പോകരുത്: മുന്നറിയിപ്പുമായി സൗദി
‘രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെയെ സ്വപ്നം കണ്ടുറങ്ങുന്ന ഭീരുവാണ് മോദി. ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം ശക്തമായ തിരിച്ചുവന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികളെ അപകീര്‍ത്തിപ്പെടുത്താനും ഇഷ്ടക്കാരുടെ ചെയ്തികളെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാനും ഉപയോഗിക്കുന്നു. കേരളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ് ഇ.ഡി അന്വേഷിക്കാന്‍ സാധ്യമല്ല. കള്ളപ്പണം സംബന്ധിച്ച ഇടപാടുകള്‍ മാത്രമാണ് ഇ.ഡിയ്ക്ക് അന്വേഷിക്കാന്‍ സാധിക്കുക. ഇ.ഡി അന്വേഷണത്തില്‍ മാത്രം ഒതുക്കി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.’ സതീശന് പറഞ്ഞു.
Post Your Comments