മുംബൈ: എൻസിപിയുടെ എല്ലാ യൂണിറ്റുകളും ദേശീയ അധ്യക്ഷൻ ശരദ് പവാർ പിരിച്ചുവിട്ടതായി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ. എൻസിപിയുടെ എല്ലാ യൂണിറ്റുകളും ശരദ് പവാർ പിരിച്ചു വിട്ടതായി അദ്ദേഹം ട്വീറ്റ് ചെയ്തു. എൻസിപിയുടെ പെട്ടെന്നുള്ള ഈ നീക്കം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ തകർന്ന് മൂന്നാഴ്ച്ചക്ക് ശേഷമാണ്.
എന്നാൽ, ഇതിന് പിന്നിലുള്ള കാരണം പ്രഫുൽ പട്ടേൽ വ്യക്തമാക്കിയിട്ടില്ല. ഉദ്ധവ് താക്കറെ സർക്കാരിലെ ഭൂരിഭാഗം ശിവസേന എംഎൽഎമാരുടെയും വിമത നീക്കത്തെ തുടർന്ന് ജൂൺ അവസാനം അട്ടിമറിക്കപ്പെട്ടിരുന്നു. ഈ സർക്കാരിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു എൻസിപി. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സർക്കാരാണ് ഇപ്പോൾ മാഹാരാഷ്ട്രയിൽ അധികാരത്തിലുള്ളത്.
Post Your Comments