
നെടുമങ്ങാട്: കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് ചെല്ലാംകോട് തച്ചരികോണ ത്തു പാണോട് കിഴക്കുംകര വീട്ടിൽ മിച്ചൻ എന്ന് വിളിക്കുന്ന അഖിലി (22) നെയാണ് അറസ്റ്റ് ചെയ്തത്.
വില്പനയ്ക്കായി ചെറു പൊതികളായി സൂക്ഷിച്ച 50 ഗ്രാമോളം കഞ്ചാവും ഒരു കത്തിയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കാർ ആവശ്യകാർ എന്ന വ്യാജേന വിളിച്ചു വരുത്തി തച്ചരികൊണം ജംഗ്ഷനു സമീപം വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം: ഹർജികൾ ഇന്ന് പരിഗണിക്കും
റൂറൽ ജില്ലയിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്പന തടയുന്നതിനായി നർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെയും നാർകോട്ടിക് സെൽ ഡിവൈഎസ്പി വി.ടി. രാസിത്തിന്റെയും നേതൃത്വത്തിൽ നടത്തിയ റെയിഡിനിടെയാണ് ഇയാളെ പിടികൂടിയത്. നെടുമങ്ങാട് സിഐ എസ്. സതീഷ്കുമാർ, എസ്ഐമാരായ അനിൽ, ഷിബു, എഎസ്ഐ സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments