തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളത്തില്‍ ക്രോസ് വോട്ടിങ് നടന്നു. 140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തിയാതായി രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തിയത് ആരാണെന്ന് വ്യക്തമല്ല.
സംസ്ഥാനത്തെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. എം.എല്‍.എമാര്‍, പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥിക്കായിരുന്നു പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഒരാള്‍ ഈ തീരുമാനത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം, പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ വളരെ വലിയ ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമു വിജയിച്ചത്. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ട് ദ്രൗപദിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളാണ് നേടാൻ കഴിഞ്ഞത്.
Post Your Comments