Latest NewsKeralaNewsIndia

‘ഭയമോ പക്ഷപാതമോ കൂടാതെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് യശ്വന്ത് സിൻഹ

ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. പ്രസിഡന്റ് എന്ന നിലയിൽ അവർ ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീമതി ദ്രൗപതി മുർമുവിനെ അഭിനന്ദിക്കുന്നതിൽ ഞാൻ എന്റെ സഹ പൗരന്മാരോടൊപ്പം ചേരുന്നു. റിപ്പബ്ലിക്കിന്റെ 15-ാമത് പ്രസിഡന്റ് എന്ന നിലയിൽ അവർ ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവർത്തിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു,’ യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.

എഫ്‌.ഐ.ആറിലുള്ളത് പരാതിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍: തനിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി തന്നെ നോമിനേറ്റ് ചെയ്ത പ്രതിപക്ഷ പാർട്ടികളോട് യശ്വന്ത് സിൻഹ നന്ദി അറിയിച്ചു.’ഈ തിരഞ്ഞെടുപ്പിൽ എന്നെ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാവിനോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. എനിക്ക് വോട്ട് ചെയ്ത എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു,’ യശ്വന്ത് സിൻഹ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button