അബുദാബി: അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ 6 മുതലാണ് ഫുഡ് എക്സിബിഷൻ ആരംഭിക്കുന്നത്. ഡിസംബർ 8 വരെയാണ് എക്സിബിഷൻ നടക്കുന്നത്.
അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനിയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. അബുദാബി നാഷണൽ അഗ്രികൾച്ചർ, ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനി മേള നടത്തുന്നത്. ഭക്ഷണ പാനീയ മേഖലയിലും, ഹോസ്പിറ്റാലിറ്റി മേഖലയിലുമുള്ള ആഗോള തലത്തിലെ സംരംഭകർ, വിദഗ്ദ്ധർ തുടങ്ങിയവർ ഈ മേളയിൽ പങ്കെടുക്കും.
ഭക്ഷണ പാനീയ നിർമ്മാണ മേഖലയിലെ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും, ഈ മേഖലയിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ മികച്ച ഒരു വേദിയാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Read Also: വാഴപ്പഴ ജ്യൂസിൽ കാബേജ് ഇട്ട് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
Post Your Comments