കണ്ണൂര്‍: യാത്രാ വിലക്കില്‍ പ്രതിഷേധിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്ത പോലെ മടക്കയാത്രയും ട്രെയിനിലാണ്. മാവേലി എക്‌സ്പ്രസിലാണ് മടക്കം. ട്രെയിന്‍ യാത്രകളില്‍ വലിയൊരു ദുരന്തം നേരിട്ടിട്ടും വീണ്ടും യാത്രയ്ക്ക് ട്രെയിനിനെ തന്നെ ആശ്രയിക്കുന്നത് ഇന്‍ഡിഗോയുടെ നിലപാട് ശരിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണെന്നും ജയരാജന്‍ പറഞ്ഞു.
Read Also:മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്: അടുത്ത വർഷം പദ്ധതി ആരംഭിക്കും
”വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തി അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് 2 ആഴ്ചത്തെ യാത്രാ വിലക്കും മുഖ്യമന്ത്രിയെ അപകടത്തില്‍ നിന്നു രക്ഷിച്ച തനിക്ക് 3 ആഴ്ചത്തെ യാത്രാവിലക്കും ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനത്തില്‍ പിശകുകളുണ്ട്. എങ്ങനെയാണ് ഇത്തരം ഒരു നിലപാടിലേക്ക് അവര്‍ എത്തിയത്. ഇന്‍ഡിഗോ അതിന്റെ നിലവാരം വിട്ടു പ്രവര്‍ത്തിക്കുന്നതായാണ് കാണുന്നത്. അതുകൊണ്ടാണ് ഇന്‍ഡിഗോ ബഹിഷ്‌കരിക്കാന്‍ ഞാനും തീരുമാനിച്ചത്. തീരുമാനം അവര്‍ തിരുത്താത്തിടത്തോളം ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാനില്ല” – ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചു.
Post Your Comments