തിരുവനന്തപുരം: സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. പ്രത്യേകം ബോയ്സ് ഗേൾസ് സ്കൂളുകൾക്ക് പകരം മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ഉത്തരവിൽ നടപടി സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് 90 ദിവസത്തിനകം മറുപടി നൽകാനും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി ഒരുക്കണമെന്നും സ്കൂളുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്.യും നടപടി എടുക്കണം. കമ്മീഷൻ നിര്‍ദ്ദേശത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ ഉണ്ട്.
Post Your Comments