Latest NewsKeralaNews

ഫലപ്രഖ്യാപന ആഹ്ലാദ പ്രകടനം ; കര്‍ശന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിനെ ലംഘിച്ചു കൊണ്ടാകരുതെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയില്‍ സാമൂഹ്യ അകലം പാലിച്ചാണ് ടേബിളുകള്‍. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളിലാണ്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാളും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button