Latest NewsKeralaNewsEntertainmentMovie Gossips

ബിഗ് ബോസ് താരം വീണ നായർ വിവാഹ മോചിതയായി

ഭർത്താവുമായുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് ബിഗ്‌ബോസ് വീട്ടിൽ വച്ച് വീണ തുറന്നു പറഞ്ഞിരുന്നു

മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് വീണ നായർ. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വീണ ആറുമാസം മുൻപ് വിവാഹമോചിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു ഓൺലൈൻ ചാനലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

read also:  ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമം: പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥി ആയിരുന്ന വീണ, ഷോയിൽ അവരുടെ സ്വകാര്യ ജീവിതത്തില്‍ അനുഭവിച്ച വേദനകളെ കുറിച്ച്‌ പങ്കുവച്ചിരുന്നു. ഈ ദാമ്പത്യം ആ വേദനകള്‍ക്കുള്ള പരിഹാരമാണെന്നാണ് അന്ന് വീണയുടെ വാക്കുകൾ ഏറ്റെടുത്ത ആരാധകര്‍ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ചു കൊണ്ട് നടിയുടെ വിവാഹ മോചന വാര്‍ത്ത ചില ഓൺലൈൻ ചാനലുകൾ പുറത്തുവിട്ടത്.

ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ നായര്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകനുണ്ട്. ബിഗ്‌ബോസ് സീസണ്‍ 2വില്‍ നിന്നും പുറത്തായപ്പോള്‍ ‘എന്റെ പെണ്ണ് പുറത്തേക്ക്’ എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ വീണയെ സ്വീകരിക്കുന്ന ഭര്‍ത്താവിനെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍, ബിഗ്‌ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലി ചില പ്രശ്നങ്ങൾ ഉണ്ടായെന്നും അതാണ് വിവാഹമോചനത്തിന് കാരണമെന്നും വാർത്തകൾ വരുന്നു.

ബിഗ്‌ബോസ് വീട്ടിൽ വച്ച് തന്റെ ഭർത്താവുമായുള്ള ആത്മബന്ധം എത്രത്തോളം വലുതാണെന്ന് വീണ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ, സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ഈ വാർത്ത ചർച്ചയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button