കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികൾ കൊണ്ടുള്ള സ്‌ക്രബിങ് ചർമ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി ചർമ്മം തിളങ്ങാൻ കാപ്പിപ്പൊടി പാലിലോ, പനിനീരിലോ, വെളിച്ചെണ്ണയിലോ, ഒലിവ് എണ്ണയിലോ ചാലിച്ച് മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കഴുകി കളയുന്നത് ഏറെ ഗുണം ചെയ്യും.
കാപ്പി കൊണ്ട് മാസ്‌ക് ഉണ്ടാക്കി മുഖത്ത് ഇടുന്നതിന് ഗുണങ്ങളുണ്ട്. കാപ്പിയിലടങ്ങിയിട്ടുള്ള കഫൈൻ രക്ത ചംക്രമണം വർദ്ധിപ്പിച്ച് ചർമ്മത്തെ തിളക്കമുള്ളതാക്കും. ഇതിനായി കാപ്പിപ്പൊടി പാലിലോ, തൈരിലോ ചാലിച്ച് മുഖത്ത് പാക് ആയി ഇടാം. പത്ത് മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം.
തലയിലെ മൃതകോശങ്ങളെ അകറ്റാനും മുട് കൊഴിച്ചിലിനും അകാല നര തടയാനും കാപ്പി പൊടി നല്ലതാണ്
Post Your Comments