രാജ്യത്ത് കാർഷിക കയറ്റുമതിയിൽ വൻ മുന്നേറ്റം തുടരുന്നു. കാർഷിക, സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതിയാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ കുതിച്ചുയർന്നത്. ഏപ്രിൽ- ജൂൺ മാസങ്ങളിലെ കണക്കുകൾ പ്രകാരം, 14 ശതമാനം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, പ്രോസസ്ഡ് ഫുഡ്സ് കയറ്റുമതി വളർച്ച 36.4 ശതമാനമാണ്.
അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (അപെഡ) കണക്കുകൾ പ്രകാരം, മുൻ വർഷം സമാന കാലയളവിൽ 525.6 കോടി ഡോളറായിരുന്നു കയറ്റുമതി. എന്നാൽ, ഇത്തവണ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കാർഷിക കയറ്റുമതി 597.8 കോടി ഡോളറായി.
Also Read: കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
അപെഡയ്ക്ക് കീഴിൽ തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കോട്ടൺ, സമുദ്രോൽപ്പന്നങ്ങൾ എന്നിവ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളാണ് പരിഗണിക്കുന്നത്. പഴം, പച്ചക്കറി കയറ്റുമതി 64.2 കോടി ഡോളറിൽ നിന്ന് 69.7 കോടി ഡോളറായി ഉയർന്നിട്ടുണ്ട്. ധാന്യങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതി 23.7 കോടി ഡോളറിൽ നിന്ന് 30.6 കോടി ഡോളറായി ഉയർന്നു.
Post Your Comments