മുണ്ടക്കയം: വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കരിപ്പായിൽ ഇബ്രാഹിം (21) ആണ് അറസ്റ്റിലായത്. മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
കൊക്കയാർ നരകംപുഴ സ്വദേശിയായ ബ്ലസൻ തോമസിന്റെ കൂട്ടിക്കൽ ഭാഗത്ത് നടത്തി വന്നിരുന്ന ടൂവീലർ വർക്ക് ഷോപ്പിൽ നിന്ന് അറ്റകുറ്റപ്പണികൾക്ക് ഏൽപ്പിച്ചിരുന്ന ബൈക്ക് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയിരുന്നു. തുടർന്ന്, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ നിരവധി ഇരുചക്ര വാഹന മോഷണക്കേസുകളാണ് തെളിഞ്ഞത്.
Read Also : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും: തെരുവിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, മുണ്ടക്കയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈൻ കുമാർ, എസ്ഐമാരായ പി.എസ്. അനീഷ്, എ.എസ്. ബിജു, സിപിഒമാരായ ജോഷി എം. തോമസ്, എ.ജെ. ജോണ്സണ്, ടി.എസ്. രഞ്ജിത്ത്, ജി. രതീഷ്, വി.പി. അനീഷ്, റോബിൻ തോമസ്, റഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments