പീരുമേട് : സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ റിസോർട്ടിലെത്തിയ വിനോദസഞ്ചാരിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു. പള്ളുരുത്തി കണ്ണംമാലി അറക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്റർ ( നിബിൻ-30 )ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം നടന്നത്. തിങ്കളാഴ്ചയാണ് കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ പതിനൊന്നംഗ സംഘം എത്തിയത്. തിരിച്ചു പോകാൻ തയ്യാറെടുക്കുന്നതിനിടെ നിബിൻ ഫോണ് ചെയ്യുവാനായി പുറത്തേക്കിറങ്ങുമ്പോഴാണ് അപകടം എന്നാണ് സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
Read Also : പ്രമേഹരോഗികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
ഇയാളെ കാണാതെ വന്നതിനെ തുടർന്ന്, അന്വേഷിച്ചപ്പോൾ റിസോർട്ടിലെ മീൻ കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments