കട്ടപ്പന: വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. നെടുങ്കണ്ടം കൽകൂന്തൽ പള്ളിത്താഴെ ഷിഹാബ് (42) ആണ് അറസ്റ്റിലായത്.
മേയ് 29-നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ ഷിഹാബ് ഓടിച്ചിരുന്ന കാർ കട്ടപ്പന പാറക്കടവിൽ സ്കൂട്ടറിനു പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കട്ടപ്പന വേഴക്കൊമ്പിൽ ഫിലിപ്പോസി (മോനച്ചൻ – 58)ന് ഗുരുതരമായി പരിക്കേറ്റത്.
Read Also : ഒടുവിൽ പിന്മാറ്റം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ല, തീരുമാനം പിന്‍വലിച്ച് മുഖ്യമന്ത്രി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം തൊട്ടടുത്ത ദിവസം മരിച്ചു. അപകടമുണ്ടായതിനു ശേഷം നടത്തിയ വൈദ്യപരിശോധനയിൽ ഷിഹാബ് അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന്, വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തശേഷം പൊലീസ് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ, പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചതോടെ പ്രതി ഒളിവിൽ പോയി. ഇതിനിടെ മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പടെ കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ എടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
മുൻകൂർ ജാമ്യത്തിന് ഷിഹാബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊലീസിന്റെ റിപ്പോർട്ട് ശരിവച്ച് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഉടൻ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. കോടതിയിൽ ഹാജരാക്കിയ ഷിഹാബിനെ റിമാൻഡ് ചെയ്തു.
Post Your Comments