ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ടിലെത്തി ഇന്ത്യന്‍ വംശജനായ എം.പി ഋഷി സുനകും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും. അവസാന റൗണ്ട് വോട്ടെടുപ്പില്‍ ഋഷി സുനക് 137 വോട്ടുകൾ നേടിയപ്പോൾ, ലിസ് ട്രസ് 113 വോട്ടുകള്‍ നേടി. വ്യാപാര മന്ത്രി പെന്നി മോര്‍ഡൗണ്ട് മത്സരത്തിൽ നിന്നും പുറത്തായി.
വോട്ടിംഗിന്റെ എല്ലാ റൗണ്ടുകളിലും മുന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഋഷി സുനകിനായിരുന്നു മേല്‍ക്കൈ. നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 118 വോട്ടുമായി പ്രധാനമന്ത്രി പദവിയിലേക്കുളള പോരാട്ടത്തില്‍ ഒന്നാമതായിരുന്നു ഋഷി സുനക്. ആദ്യ മൂന്ന് റൗണ്ടുകളിലും ഋഷി സുനക് തന്നെയായിരുന്നു മുന്നില്‍.
അതേസമയം, സുനകിന്റെ പ്രചാരണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന എം.പി ഡേവിഡ് ഡേവിസ് കാബിനറ്റ് സെക്രട്ടറിക്ക് നേരത്തെ കത്തയച്ചിരുന്നു. സെപ്തംബര്‍ അഞ്ചിന് ആണ് പ്രധാനമന്ത്രി പ്രഖ്യാപനം ഉണ്ടാകുക. പ്രധാനമന്ത്രിയായി സുനക് തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയാകും അദ്ദേഹം.
Post Your Comments