ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ഉയരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നേരിട്ട് സൂര്യപ്രകാശം ഏൽക്കാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് ജനങ്ങളോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ വിശ്രമിക്കണം. അന്തരീക്ഷ താപനില ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Post Your Comments