കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിദേശിയായ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നുള്ളതാണ് മന്ത്രിക്കെതിരായ കേസ്. കേസിൽ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
കേസിലെ വിചാരണ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നും വിചാരണ കോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു. ആന്റണി രാജുവിനെതിരെ പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ ഹൈക്കോടതി ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.
അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 46 വര്‍ഷം കഠിന തടവും പിഴയും
അതേസമയം, തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ, തൊണ്ടി രജിസ്റ്ററിൽ ഒപ്പിട്ട് നൽകിയത് മന്ത്രി ആന്റണി രാജുവാണെന്ന് വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്ത് വന്നു. ആന്റണി രാജുവിനെ കൊണ്ട് നിരവധി തവണ എഴുതിപ്പിച്ച് നടത്തിയ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്. തൊണ്ടി രജിസ്റ്ററിൽ ഒപ്പിട്ടത് ആന്റണി രാജുവാണെന്ന് ഇതോടെ സ്ഥിരീകരിച്ചിരിക്കുകയാണ്.
Post Your Comments