Latest NewsKeralaNews

കോളേജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി: നീറ്റ് പരീക്ഷാ വിവാദത്തിൽ കോളജ് മാനേജ്മെൻ്റ്

കൊല്ലം: നീറ്റ് പരീക്ഷാവിവാദത്തിൽ പ്രതികരിച്ച് കോളജ് മാനേജ്മെൻ്റ്. ആക്രമണങ്ങളിൽ കോളജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആയൂർ മാർത്തോമ കോളജ് മാനേജ്മെൻ്റ് പ്രതികരിച്ചു. മാനേജ്മെൻ്റിനു വേണ്ടി സെക്രട്ടറി ഡോ. കെ ഡാനിയൽ കുട്ടിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കോളജിന് വരും ദിവസങ്ങളിൽ സംരക്ഷണം നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

‘കോളജിന് വരും ദിവസങ്ങളിൽ സംരക്ഷണം നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു ചെറുപ്പക്കാരൻ നീണ്ട വടിയുമായി മതിൽ ചാടിക്കടന്ന് അടിയ്ക്കുന്നത് നിങ്ങൾ കണ്ടില്ലേ? 13 ജനാലകളാണ് തകർന്നത്. മനപൂർവം നാശനഷ്ടമുണ്ടാക്കാനുള്ള ശ്രമമാണ്. 20 ലക്ഷത്തിൻ്റെ നഷ്ടമുണ്ടായി. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നും അന്വേഷണമുണ്ടാവും’- സെക്രട്ടറി പറഞ്ഞു.

Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്

അതേസമയം, നീറ്റ് പരീക്ഷ എഴുതാൻ അടിവസത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ രംഗത്തെത്തി. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും ഇടപെടുമെന്നും പെൺകുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button