Latest NewsKeralaNews

കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 40950 കോടി വായ്പ വിതരണം ചെയ്തു: വി.എൻ വാസവൻ

 

 

തിരുവനന്തപുരം: കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 40,950.04 കോടി രൂപ വായ്പയായി നൽകിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഇക്കാലയളവിൽ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വർഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2019 നവംബറിൽ രൂപീകൃതമായ കേരള ബാങ്കിന്റെ രണ്ടു വർഷത്തെ പ്രവർത്തന നേട്ടം മികച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 110857.15 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് നടത്തിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 4460.61 കോടി അധികമാണിത്.

ബാങ്കിങ് സാങ്കേതിക വിദ്യയും സാമ്പത്തിക സാക്ഷരതാ അവബോധവും ഗ്രാമ പ്രദേശങ്ങളിൽ എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കേരള ബാങ്കിന്റെ എ.ടി.എം ഡെമോൺസ്‌ട്രേഷൻ വാനുകൾ ഉപയോഗിച്ച് ജില്ലകൾ തോറും ഫിനാൻഷ്യൽ ലിറ്റററി ക്യാമ്പുകൾ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.

സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയ തലത്തിൽ അവാർഡ് ലഭിച്ചു. സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ അവാർഡിൽ ദേശീയ തലത്തിൽ പ്രഥമ സ്ഥാനമാണ് കേരള ബാങ്കിന് ലഭിച്ചത്.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഭരണ സമിതി അംഗങ്ങളായ പി. ഗഗാറിൻ, അഡ്വ. എസ്. ഷാജഹാൻ, കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ, കേരള ബാങ്ക് ചീഫ് ജനറൽ മാനേജർമാരായ കെ.സി സഹദേവൻ, റോയി എബ്രഹാം, കേരള ബാങ്ക് ബി.പി.സി.സി ഡിപ്പാർട്ട്‌മെന്റ് ജനറൽ മാനേജർ അനിൽ കുമാർ എ. തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button