Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’: റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 19ന് തീയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ‘പീസ്’ ഒരു സറ്റയര്‍ മൂവിയാണ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നത്. നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ‘പീസി’ന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരാണ് എഴുതിയിരിക്കുന്നത്.

‘കറുത്ത ഷാളണിഞ്ഞു നില്‍ക്കുന്നത് കരിഞ്ഞ ചിമ്പാന്‍സി’: സിപിഎം നേതാവിന്റെ അധിക്ഷേപം

ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്ത കൃഷ്ണന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഷമീര്‍, ജോ, സ്റ്റില്‍സ്: ജിതിന്‍ മധു, സ്റ്റോറി ബോര്‍ഡ്: ഹരിഷ് വല്ലത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button