KeralaLatest NewsNews

‘ട്രെയിനില്‍ അന്ന് പിണറായി ഇല്ലാത്തതിനാൽ എന്നെ തട്ടാനാണ് നിര്‍ദ്ദേശിച്ചത്’: പുതിയ ആരോപണവുമായി ഇ പി ജയരാജന്‍

വാടകക്കൊലയാളികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു

കണ്ണൂര്‍: ട്രെയിനില്‍ വച്ചു നടന്ന വധശ്രമത്തില്‍ പുതിയ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അന്ന് വന്ന വാടകക്കൊലയാളികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നുവെന്നും അദ്ദേഹത്തെ ട്രെയിനില്‍ കാണാത്തതിനെത്തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വിളിച്ചപ്പോള്‍ തന്നെ വധിക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും ഇ പി പറയുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയതിനു ശേഷം തിരിച്ചു വരുമ്പോഴാണ് ആക്രമണം നടന്നത്. തിരിച്ചു വരുമ്പോള്‍ മുഖ്യമന്ത്രി മറ്റൊരു വഴിക്കാണ് തിരിച്ചു വന്നത്. അദ്ദേഹം ട്രെയിനില്‍ ഉണ്ടെന്ന് കരുതിയാണ് കൊലയാളികള്‍ കയറിയത്. മദ്രാസില്‍ റെയില്‍വേ ഡിവൈഎസ്പി രേഖപ്പെടുത്തിയ എഫ്‌ഐആറില്‍ കെ സുധാകരന്‍ പ്രതിയാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

read also: ’40 കേസുള്ള ക്രിമിനലിനെ മുഖ്യമന്ത്രി തലയില്‍ വെച്ച്‌ നടക്കുന്നു’: വിമര്‍ശനവുമായി സതീശന്‍

ഇ പിയുടെ വാക്കുകൾ

‘എന്നെ കൊല്ലാന്‍ നടക്കുന്നവരല്ലേ അവര്‍. അവരില്‍ നിന്ന് വേറൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. വണ്ടിയില്‍ വെടിവെക്കാന്‍ വാടകക്കൊലയാളികളെ വെച്ചു. ഒന്നാമത്തെ ലക്ഷ്യം ഞാനല്ല. മുഖ്യമന്ത്രിയെ വധിക്കലായിരുന്നു ലക്ഷ്യം. അതിനായിരുന്നു വാടകക്കൊലയാളികളെ പണം കൊടുത്ത് ഡല്‍ഹിയില്‍ കൊണ്ടു പോയത്. പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍  പിണറായിയും ഞങ്ങളുമൊക്കെ ഒന്നിച്ചായിരുന്നു. തിരിച്ചു വരുമ്പോള്‍ അദ്ദേഹം വേറെ വഴിക്ക് വന്നു. ഞങ്ങള്‍ എല്ലാവരും ആ ട്രെയിനില്‍ ഉണ്ടെന്ന് ധരിച്ചിട്ടാണ് കൊലയാളികള്‍ ട്രെയിനില്‍ കയറിയത്. മദ്രാസ് റെയില്‍വേ സ്‌റ്റേഷനില്‍ അവിടുത്ത പൊലീസ് ഡിവൈഎസ്പി ഇട്ട എഫ്‌ഐആറില്‍ പറഞ്ഞിട്ടുണ്ട്, സുധാകരന്‍ പ്രതിയാണെന്ന്. ഇതൊക്കെ നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യങ്ങളാണ്.

മുഖ്യമന്ത്രിയെക്കൊല്ലാന്‍ വാടകക്കൊലയാളികളെ അയച്ചു. അന്ന് ട്രെയിനിൽ പിണറായി വിജയന്‍ ഇല്ലായിരുന്നു. ഞാനുണ്ടതില്‍. അപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലേക്ക് വിളിച്ചു ചോദിച്ചു, ഇദ്ദേഹത്തെ ഇതില്‍ കാണുന്നില്ല, എന്താണ് വേണ്ടതെന്ന്. അപ്പോള്‍ ഞാനുണ്ടതില്‍ തട്ടാന്‍ പറഞ്ഞു. അവരതെന്റെ മേലെ പ്രയോഗിച്ചു. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി.’- ഇ പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button