ThiruvananthapuramLatest NewsKeralaNattuvarthaNews

വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​നു​ള്ളി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ : മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്കം

പി​ര​പ്പ​ൻ​കോ​ട് പേ​രെ​യെ​ത്തും മു​ക​ൾ പു​ത്ത​ൻ വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സാ​വി​ത്രി​യ​മ്മ (75) യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

വെ​ഞ്ഞാ​റ​മൂ​ട്: വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​നു​ള്ളി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​ര​പ്പ​ൻ​കോ​ട് പേ​രെ​യെ​ത്തും മു​ക​ൾ പു​ത്ത​ൻ വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സാ​വി​ത്രി​യ​മ്മ (75) യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് സാ​വി​ത്രി​യ​മ്മയെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെന്നാണ് സൂചന. സാ​വി​ത്രി​അ​മ്മ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ര​ണ്ട് ദി​വ​സ​മാ​യി മ​ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.​

Read Also : നാലാം റൗണ്ടും വിജയിച്ചു: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തോടടുത്ത് ഇന്ത്യൻ വംശജനായ ഋഷി സുനക്

കി​ണ​റ്റി​ൽ നി​ന്നും ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്, നാട്ടുകാർ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സിൽ വിവരം അറി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button