News

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം പ്രധാന ആകർഷണങ്ങളിലൊന്ന്

ലണ്ടൻ: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല ഉയരുകയായി. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ, ജൂലൈ 28 നാണ് കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുക.

ഒരുകാലത്ത് ബ്രിട്ടന്റെ കോളനികളായിരുന്ന രാഷ്ട്രങ്ങളാണ് കോമൺവെൽത്ത് രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്നത്. ഇവരെല്ലാം സംയുക്തമായി പങ്കെടുക്കുന്ന കായികമേളയാണ് കോമൺവെൽത്ത് ഗെയിംസ്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും വനിതാ ടീമുകൾ മാറ്റുരക്കുന്ന ക്രിക്കറ്റ് മത്സരം മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നിരവധി ഇന്ത്യക്കാരും പാകിസ്ഥാനികളും ഇടതിങ്ങി താമസിക്കുന്ന നഗരങ്ങളിലൊന്നാണ് ബർമിങ്ഹാം.

Also read: ‘സ്വവർഗ്ഗ രതിയൊന്നും ഇവിടെ നടപ്പില്ല’: നിരോധന നിയമം കർശനമാക്കാനൊരുങ്ങി റഷ്യ

ഈ വർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ 1.2 മില്യൺ ടിക്കറ്റുകൾ ഇതുവരെ വിറ്റ് പോയിട്ടുണ്ട്. ബ്രിട്ടനിൽ നടക്കുന്ന ഏറ്റവും വലിയ കായിക മേളയാണ് കോമൺവെൽത്ത് ഗെയിംസ്. ഏതാണ്ട് അയ്യായിരത്തിലധികം കായികതാരങ്ങൾ ഇതിൽ പങ്കെടുക്കും. പരിപാടി നിയന്ത്രിക്കുന്നത് ഏതാണ്ട് 45,000-ത്തിലധികം വോളണ്ടിയർമാർ ചേർന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button