കോട്ടയം: കൈവിലങ്ങുമായി രക്ഷപ്പെട്ട കള്ളനോട്ട് കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയിലായി. കള്ളനോട്ട് കേസില്‍ പിടിയിലായ ശേഷം തെളിവെടുപ്പ് നടത്തുന്നതിനിടെ, കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. ആര്‍പ്പൂക്കര സ്വദേശി മിഥുനാണ് പിടിയിലായത്. ഡല്‍ഹയില്‍ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.
മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്നു പെട്രോള്‍ അടിച്ചശേഷം നല്കിയ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയും അറസ്റ്റിലാകുകയുമായിരുന്നു. പ്രതിയുമായി ഗാന്ധിനഗര്‍ പോലീസ് സംഘം പമ്പില്‍ തെളിവെടുപ്പിന് എത്തി. ഈ സമയം ഇവിടെ നിന്നു പ്രതി കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം തുടരുന്നതിനിടെയാണ് മിഥുന് ഡല്‍ഹിയിലുണ്ടെന്ന വിവരം ലഭിച്ചത്. അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെ മയൂര്‍വിഹാറിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments