Latest NewsIndiaNews

കോമൺവെൽത്ത് ഗെയിംസ് 2022: പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലറ്റുകളുടെ മുഴുവൻ ലിസ്റ്റ്

കോമൺവെൽത്ത് ഗെയിംസ് 2022 ജൂലൈ 28 മുതൽ ബർമിംഗ്ഹാമിൽ ആരംഭിക്കും. മൂന്നാം തവണയാണ് ഇംഗ്ലണ്ട് മൾട്ടി സ്‌പോർട്‌സ് ഇവന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ മത്സരമാണ്. കൂടാതെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടി20 ടീം ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കും. 1934-ലെ കോമൺവെൽത്ത് ഗെയിംസിലാണ് ഇന്ത്യയുടെ അരങ്ങേറ്റം. ഇതുവരെ 503 മെഡലുകൾ ഇന്ത്യ നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവും നേടിയിരുന്നു.

ബർമിംഗ്ഹാം കോമൺ‌വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം:

ക്രിക്കറ്റ്

മുഴുവൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, എസ്. മേഘന, തനിയ ഭാട്ടിയ (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, രാജേശ്വരി ഗയക്വാദ്, പൂജ, മേഘ്ന സിംഗ്, രേണുക സിംഗ്, രേണുക ജെമിമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ഡിയോൾ, സ്നേഹ റാണ

കായിക താരങ്ങൾ

പുരുഷ അത്‌ലറ്റിക്‌സ് ടീം: അവിനാഷ് സാബിൾ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്), മുരളി ശ്രീശങ്കർ, മുഹമ്മദ് അനീസ് (ലോങ് ജംപ്), പ്രവീൺ ചിത്രവേൽ, അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (എല്ലാവരും ട്രിപ്പിൾ ജംപ്). തജീന്ദർപാൽ സിങ് ടൂർ (ഷോട്ട്പുട്ട്), നീരജ് ചോപ്ര, ഡിപി മനു, രോഹിത് യാദവ് (എല്ലാവരും ജാവലിൻ). സന്ദീപ് കുമാർ, അമിത് ഖാർത്തി (റേസ് വാക്കിംഗ്), അമോജ് ജേക്കബ്, നോഹ് നിർമൽ ടോം, മുഹമ്മദ് അജ്മൽ, നാഗനാഥൻ പാണ്ടി, രാജേഷ് രമേഷ് (4×400 മീറ്റർ റിലേ).

വനിതാ അത്‌ലറ്റിക്‌സ് ടീം: എസ് ധലാലക്ഷ്മി (100 മീറ്ററും 4×100 മീറ്ററും റിലേ), ജ്യോതി യർരാജി (100 മീറ്റർ ഹർഡിൽസ്), ഐശ്വര്യ ബി (ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്), ആൻസി സോജൻ (ലോംഗ് ജംപ്), മൻപ്രീത് കൗർ (ഷോട്ട്പുട്ട്), നവജീത് കൗർ ധില്ലൻ, സീമ പുനിയ ( ഡിസ്കസ്)*, അന്നു റാണി, ശിൽപ റാണി (ജാവലിൻ), മഞ്ജു ബാല, സരിത സിങ് (ഹാമർ ത്രോ), ഭാവന ജാട്ട്, പ്രിയങ്ക ഗോസ്വാമി (റേസ് വോക്കിംഗ്), ഹിമ ദാസ്, ദ്യുതി ചന്ദ്, ശ്രബാനി നന്ദ, എം വി ജിൽന, എൻ എസ് സിമി (4×100 മീറ്റർ റിലേ ).

നീന്തൽ

സാജൻ പ്രകാശ് – പുരുഷന്മാരുടെ 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈ. ശ്രീഹരി നടരാജ് – പുരുഷന്മാരുടെ 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ ബാക്ക്സ്ട്രോക്ക്. കുശാഗ്ര റാവത്ത് – പുരുഷന്മാരുടെ 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ ഫ്രീസ്‌റ്റൈൽ. അദ്വൈത് – 1000 മീറ്റർ ഫ്രീസ്റ്റൈൽ.

ബോക്സിംഗ്

പുരുഷ ബോക്‌സിംഗ് ടീം: ശിവ ഥാപ്പ (63.5 കിലോ), മുഹമ്മദ് ഹുസാമുദ്ദീൻ (57 കി.ഗ്രാം), അമിത് പംഗൽ (51 കി.ഗ്രാം), രോഹിത് ടോകാസ് (67 കി.ഗ്രാം), സുമിത് കുണ്ടു (75 കി.ഗ്രാം), ആശിഷ് ചൗധരി (80 കി.ഗ്രാം), സഞ്ജീത് കുമാർ (92 കി.ഗ്രാം), സാഗർ (+92 കി.ഗ്രാം).

വനിതാ ബോക്സിംഗ് ടീം: നിതു (48 കി.ഗ്രാം), നിഖത് സരീൻ (50 കി.ഗ്രാം), ജെയ്സ്മിൻ (60 കി.ഗ്രാം) ലോവ്ലിന ബോർഗോഹെയ്ൻ (70 കി.ഗ്രാം).

ബാഡ്മിന്റൺ

പുരുഷ ബാഡ്മിന്റൺ ടീം: ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, ബി സുമീത് റെഡ്ഡി

വനിതാ ബാഡ്മിന്റൺ ടീം: പി വി സിന്ധു, ആകർഷി കശ്യപ്, ട്രീസ ജോളി, ഗായത്രി ഗോപിചന്ദ്, അശ്വിനി പൊന്നപ്പ

ഹോക്കി

വനിതാ ഹോക്കി ടീം: സവിത പുനിയ (ക്യാപ്റ്റൻ), രജനി ഇടിമർപു, ദീപ് ഗ്രേസ് എക്ക (വൈസ് ക്യാപ്റ്റൻ), ഗുർജിത് കൗർ, നിക്കി പ്രധാൻ, ഉദിത, നിഷ, സുശീല ചാനു പുക്രംബം, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗർ, സലിമ ടെയ, വന്ദന കടാറ്റ , ലാൽറെംസിയാമി, നവനീത് കൗർ, ഷർമിള ദേവി, സംഗീത കുമാരി

പുരുഷ ഹോക്കി ടീം: പിആർ ശ്രീജേഷ്, കൃഷൻ ബഹദൂർ പഥക്, വരുൺ കുമാർ, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിംഗ് (വൈസ് ക്യാപ്റ്റൻ), അമിത് രോഹിദാസ്, ജുഗ്രാജ് സിംഗ്, ജർമൻപ്രീത് സിംഗ്, മൻപ്രീത് സിംഗ് (ക്യാപ്റ്റൻ), ഹാർദിക് സിംഗ്, വിവേക് ​​സാഗർ പ്രസാദ്, ഷംഷേർ സിംഗ്, ആകാശ്ദീപ് സിംഗ്, നീലകണ്ഠ ശർമ്മ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്

ടേബിൾ ടെന്നീസ്

വനിതാ ടേബിൾ ടെന്നീസ് ടീം: മനിക ബത്ര, ശ്രീജ അകുല, റീത്ത് റിഷ്യ, ദിയ ചിതാലെ, സ്വസ്തിക ഘോഷ് (റിസർവ്)

പുരുഷന്മാരുടെ ടേബിൾ ടെന്നീസ് ടീം: ശരത് കമൽ, ജ്ഞാനശേഖരൻ സത്യൻ, ഹർമീത് ദേശായി, സനിൽ ഷെട്ടി, മനുഷ് ഷാ (റിസർവ്)

ഭാരോദ്വഹനം

പുരുഷന്മാരുടെ ഭാരോദ്വഹന ടീം: സങ്കേത് മഹാദേവ് (55 കി.ഗ്രാം), ചനമ്പം ഋഷികാന്ത സിംഗ് (55 കി.ഗ്രാം), ജെറമി ലാൽറിന്നുംഗ (67 കി.ഗ്രാം), അചിന്ത ഷീലി (73 കി.ഗ്രാം), അജയ് സിംഗ് (81 കി.ഗ്രാം), വികാസ് താക്കൂർ (96 കി.ഗ്രാം), രാഗല വെങ്കട്ട് രാഹുൽ (+96 കി.ഗ്രാം)

വനിതാ ഭാരോദ്വഹന ടീം: മീരാഭായ് ചാനു (49 കി.ഗ്രാം), ബിന്ദ്യാറാണി ദേവി (55 കി.ഗ്രാം), പോപ്പി ഹസാരിക (59 കി.ഗ്രാം), ഉഷാ കുമാര (87 കി.ഗ്രാം), പൂർണിമ പാണ്ഡെ (+87 കി.ഗ്രാം)

ഗുസ്തി

പുരുഷന്മാരുടെ ഗുസ്തി ടീം: ഫ്രീസ്റ്റൈൽ: രവി കുമാർ ദഹിയ (57 കി.ഗ്രാം), ബജ്‌റംഗ് പുനിയ (65 കി.ഗ്രാം), നവീൻ (74 കി.ഗ്രാം), ദീപക് പുനിയ (86 കി.ഗ്രാം), ദീപക് (97 കി.ഗ്രാം), മോഹിത് ഗ്രെവാൾ (125 കി.ഗ്രാം).

വനിതാ ഗുസ്തി ടീം: പൂജ ഗെലോട്ട് (50 കി.ഗ്രാം), വിനേഷ് ഫോഗട്ട് (53 കി.ഗ്രാം), അൻഷു മാലിക് (57 കി.ഗ്രാം), സാക്ഷി മാലിക് (62 കി.ഗ്രാം), ദിവ്യ കക്രാൻ (68 കി.ഗ്രാം), പൂജ സിഹാഗ് (76 കി.ഗ്രാം).

shortlink

Related Articles

Post Your Comments

Related Articles


Back to top button