PathanamthittaNattuvarthaLatest NewsKeralaNews

കഞ്ചാവ് വിൽപ്പന : മൂ​ന്നം​ഗ സം​ഘം അറസ്റ്റിൽ

വെ​ച്ചൂ​ച്ചി​റ ചെ​മ്പ​നോ​ലി ത​കി​ടി​യി​ല്‍ മ​ണി​യ​പ്പ​ന്‍ (65), കൊ​ല്ല​മു​ള മ​ണ്ണ​ടി​ശാ​ല കു​ന്ന​നോ​ലി​ല്‍ ഷെ​നി​ല്‍​കു​മാ​ര്‍ (40), അ​ത്തി​ക്ക​യം നാ​റാ​ണം​മൂ​ഴി പു​ത്ത​ന്‍​പു​ര​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഡി​ക്രൂ​സ് (സ​ന്തോ​ഷ്, 47) എ​ന്നി​വ​രാ​ണ് പിടിയിലായത്

വെ​ച്ചൂ​ച്ചി​റ: ക​ഞ്ചാ​വു​മാ​യി മൂ​ന്നം​ഗ സം​ഘം അറസ്റ്റിൽ. വെ​ച്ചൂ​ച്ചി​റ ചെ​മ്പ​നോ​ലി ത​കി​ടി​യി​ല്‍ മ​ണി​യ​പ്പ​ന്‍ (65), കൊ​ല്ല​മു​ള മ​ണ്ണ​ടി​ശാ​ല കു​ന്ന​നോ​ലി​ല്‍ ഷെ​നി​ല്‍​കു​മാ​ര്‍ (40), അ​ത്തി​ക്ക​യം നാ​റാ​ണം​മൂ​ഴി പു​ത്ത​ന്‍​പു​ര​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഡി​ക്രൂ​സ് (സ​ന്തോ​ഷ്, 47) എ​ന്നി​വ​രാ​ണ് പിടിയിലായത്.

കൂ​ത്താ​ട്ടു​കു​ള​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് ഇവർ പി​ടി​യി​ലാ​യ​ത്. പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി ക​ഞ്ചാ​വ് ക​ട​ത്ത​ലി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും നി​ര​വ​ധി ത​വ​ണ പി​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​യാ​ള്‍ ഉ​ള്‍​പ്പെ​ടെയുള്ളവരെയാണ് ഡാ​ന്‍​സാ​ഫ് സം​ഘ​വും വെ​ച്ചൂ​ച്ചി​റ പൊലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടിയത്.

Read Also : വാ​ട​ക വീ​ട്ടി​ലെ കി​ണ​റ്റി​നു​ള്ളി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ : മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്കം

222 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു. ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്‌​ഐ അ​ജി സാ​മൂ​വ​ല്‍, വെ​ച്ചൂ​ച്ചി​റ എ​സ്‌​ഐ സ​ണ്ണി​ക്കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button