റിയാദ്: ആഭ്യന്തര വിദേശ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനുള്ള പ്രത്യേക അനുമതി ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി ലഭിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ഇഹ്ത്തമർന്നാ അപേക്ഷയിലൂടെ ഉംറ വിസ അനുവദിക്കുന്നത് സൗദി അറേബ്യ അംഗീകാരം നൽകിയ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നടപടികൾക്ക് അനുസൃതമായിരിക്കും.
രാജ്യത്തിന് പുറത്ത് നിന്നു വരുന്ന തീർത്ഥടകർക്ക് വിസ അനുവദിക്കുന്നതിനുള്ള അഭ്യർത്ഥനകൾ സ്വീകരിക്കാൻ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. https://haj.gov.sa/ar/InternalPages/Umrah എന്ന വെബ്‌സൈറ്റിലൂടെ ഉംറ വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.
അതേസമയം, ഹജ് തീർത്ഥാടനത്തിന് ശേഷമുള്ള പുതിയ ഉംറ സീസൺ ജൂലൈ 30 മുതൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീർത്ഥാടകർക്കായി തുറക്കും.
Post Your Comments