KeralaCinemaMollywoodLatest NewsNewsEntertainment

നാണംകെട്ട പരസ്യങ്ങളിൽ നിന്നും വിജയ് യേശുദാസും റിമി ടോമിയും പിന്മാറണം – ​ഗണേഷ് കുമാർ

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങൾ പിന്മാറണമെന്ന് കെ.ബി. ​ഗണേഷ്കുമാർ എം.എൽ.എ. ഇവരെ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇങ്ങനെയുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരി​ഗണിക്കണം’, ഗണേഷ് കുമാർ പറഞ്ഞു.

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമം കൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് ഗണേഷ് കുമാറിന് മറുപടിയെന്നോണം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടതെന്നും, അവർക്കാണ് ഇക്കാര്യത്തിൽ സ്വയം തോന്നലുണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേർന്ന് അഭ്യർത്ഥിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button