തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൊലീസും അധികാരവും കൈയിലുണ്ടെന്ന അഹങ്കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് വരെ കേസെടുത്ത സര്‍ക്കാര്‍ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് തള്ളി നിലത്തിട്ട ഇ.പി. ജയരാജനെതിരെ ഒരു കേസുപോലും എടുത്തിട്ടില്ലെന്നും ഇത് ഇരട്ട നീതിയാണെന്നും സതീശന് വിമർശിച്ചു.
‘വിമാനക്കമ്പനി തന്നെ ഉന്നതരെ വെച്ച് അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലെവല്‍ വണ്‍ നിലയിലുള്ള കുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്. അതിനേക്കാള്‍ ഗുരുതരമായ ലെവല്‍ ടു കുറ്റമാണ് ജയരാജന് ചെയ്തത് എന്നുമാണ് പറയുന്നത്. അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഇ.പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കും നല്കി. എന്നിട്ടും ജയരാജനെതിരെ കേസെടുക്കാതെ ഒഴിഞ്ഞുമാറിയിരിക്കുകയാണ് സര്‍ക്കാര്‍’- വി.ഡി സതീശൻ വ്യക്തമാക്കി.
‘സത്യത്തിൽ സര്‍ക്കാര്‍ ഇല്ലാത്തൊരു സംഭവം ഉണ്ടാക്കി മുഖ്യമന്ത്രിക്കെതിരെ വധശ്രമം എന്ന തെറ്റായ കാര്യത്തിലേക്ക് പോവുകയാണ്. അതിന്റെ പേരിലാണ് ശബരീനാഥിനെ അറസ്റ്റ് ചെയ്യുന്നത്. 10.35 ന് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി 10.50ന് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞപ്പോഴാണ് അറസ്റ്റ് ചെയ്തുപോയെന്ന് ഗവ. പ്ലീഡര്‍ അറിയിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യുകയാണോ? കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍. പൊലീസും അധികാരവും കൈയിലുണ്ടെന്ന് കരുതി അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്’- വി.ഡി. സതീശന് ആരോപിച്ചു.
Post Your Comments