അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,409 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 1,386 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും തിങ്കളാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also: വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു
9,74,802 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,55,076 പേർ രോഗമുക്തി നേടി. 2,325 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 17,401 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച്ച 201,623 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
Read Also: യേശുവിന്റെ രക്തമടങ്ങിയ പെട്ടി പള്ളിയിൽ നിന്നും മോഷ്ടിച്ചു: ഭയചകിതരായി തിരിച്ചേൽപ്പിച്ച് മോഷ്ടാക്കൾ
Post Your Comments