AlappuzhaLatest NewsKeralaNattuvarthaNews

തനിച്ച് താമസിച്ചിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ ഹൗസിംഗ് കോളനി വാർഡിൽ പുതുവനപ്പറമ്പ് ഭാസ്കര(75)നാണ് മരിച്ചത്

ആലപ്പുഴ: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹൗസിംഗ് കോളനി വാർഡിൽ പുതുവനപ്പറമ്പ് ഭാസ്കര(75)നാണ് മരിച്ചത്.

വീട്ടിൽ ഭാസ്ക്കരൻ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസായി വീട് അടഞ്ഞു കിടക്കുന്നത് കണ്ട അയൽവാസികൾ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

Read Also : ഇനി കസ്റ്റംസ് തീരുവയും പരോക്ഷ നികുതിയും അടയ്ക്കാം, പുതിയ മാറ്റത്തിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്.

തുടർന്ന്, പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഭാസ്കരനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ പരേതയായ വിമല. മകൾ സതീദേവി. മരുമകൻ പരേതനായ ഷാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button