KeralaNewsBusiness

വിപണിയിൽ കുതിച്ചുയർന്ന് കപ്പ വില

ഏകദേശം മൂന്നു പ്ലേറ്റ് കപ്പ വിഭവമാണ് ഒരു കിലോ കപ്പ കൊണ്ട് നൽകാൻ കഴിയുക

കപ്പയ്ക്ക് വില കുതിച്ചുയർന്നതോടെ കപ്പ വിഭവങ്ങൾ പതുക്കെ മെനുവിൽ പുറത്തേക്ക്. താങ്ങാനാകാത്ത വിധമാണ് വിപണിയിൽ കപ്പയുടെ വില ഉയരുന്നത്. കഴിഞ്ഞ വർഷം 3 കിലോ കപ്പ 50 രൂപ നിരക്കിൽ ആയിരുന്നു വിറ്റിരുന്നത്. എന്നാൽ, ഇത്തവണ ഒരു കിലോയ്ക്ക് 45-50 രൂപ വരെ ഈടാക്കുന്നുണ്ട്.

ഏകദേശം മൂന്നു പ്ലേറ്റ് കപ്പ വിഭവമാണ് ഒരു കിലോ കപ്പ കൊണ്ട് നൽകാൻ കഴിയുക. ഇതിൽ മറ്റു ചേരുവകൾ ചേർക്കുമ്പോൾ നഷ്ടമാണ്. കണക്കുകൾ പ്രകാരം, കേരളത്തിൽ ഏകദേശം 62,000 ഹെക്ടറിലാണ് കപ്പ കൃഷി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ശല്യവും കപ്പ കൃഷിയോടുള്ള താൽപ്പര്യ കുറവും കപ്പ കൃഷി കുറയാൻ കാരണമായിട്ടുണ്ട്.

Also Read: ‘ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട.. കയ്യിൽ വെച്ചേരെ’: എംഎം മണി

കപ്പയുടെ ലഭ്യത കുറഞ്ഞതാണ് ഇത്രയധികം വിലക്കയറ്റം ഉണ്ടാകാൻ കാരണം. അതേസമയം, ഭക്ഷണ പ്രിയർക്ക് നാടൻ രുചികളോടുള്ള താൽപ്പര്യം കുറഞ്ഞതും കപ്പ വിപണിയെ പ്രതികൂലമായി ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button