ഇടുക്കി: ചിമ്പാൻസിയുടെ മുഖമെന്ന അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്നായിരുന്നു മണിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം എം മണിയുടെ പ്രതികരണം
‘ഒരുത്തന്റെയും മാപ്പും വേണ്ട ….
കോപ്പും വേണ്ട……
കയ്യിൽ വെച്ചേരെ …
ഇവിടെ നിന്നും തരാനൊട്ടില്ലതാനും……’ – മണി ഫേസ്ബുക്കിൽ കുറിച്ചു.
എം.എം. മണിക്ക് ചിമ്പാൻസിയുടെ മുഖമാണെന്നായിരുന്നു കെ. സുധാകരന്റെ പരിഹാസം. യഥാർത്ഥ മുഖമല്ലേ ഫ്ലെക്സിൽ കാണിക്കാൻ പറ്റു. മുഖം ചിമ്പാൻസിയെ പോലെ ആയതിൽ സൃഷ്ടാവിനോട് പരാതിപ്പെടണം. കോൺഗ്രസ് എന്ത് പിഴച്ചെന്നും കെ.സുധാകരൻ പറഞ്ഞു. എന്നാൽ കെ.കെ. രമയ്ക്കെതിരെയുള്ള പരാമർശത്തിൽ എം.എം. മണി ഉറച്ചു നിൽക്കുന്നുവെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.
Post Your Comments