Latest NewsNewsIndiaBusiness

ഒൻഡിസിയുടെ ഭാഗമാകാൻ ഇനി സ്നാപ്ഡീലും

ഒഎൻഡിസിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ സ്നാപ്ഡീലിന് കഴിയുമെന്നാണ് വിലയിരുത്തൽ

കേന്ദ്ര സർക്കാറിന്റെ വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങി സ്നാപ്ഡീൽ. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒൻഡിസി) ഭാഗമായി പ്രവർത്തിക്കാൻ ഇനി സ്നാപ്ഡീലും ഉണ്ടാകും. പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയാണ് സ്നാപ്ഡീൽ.

ഔദ്യോഗികമായി സർക്കാർ ശൃംഖലയുടെ ഭാഗമായി മാറുന്ന ആദ്യ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമെന്ന പ്രത്യേകതയും സ്നാപ്ഡീലിന് സ്വന്തമാണ്. ഇതോടെ, ഒഎൻഡിസിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ സ്നാപ്ഡീലിന് കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം : ഹൈക്കോടതി

നിലവിൽ, രാജ്യത്തെ വിവിധ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒഎൻഡിസിയുടെ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. ഇതിനായി പ്രത്യേകം തിരഞ്ഞെടുത്ത കടകളാണ് ഉള്ളത്. ഓഗസ്റ്റ് പകുതിയോടെ രാജ്യത്തെ 2,500 നഗരങ്ങളിൽ സ്നാപ്ഡീലിന്റെ പിന്തുണയോടെ ഒഎൻഡിസി പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരു കുടക്കീഴിൽ എത്തിക്കുക എന്നതാണ് ഒഎൻഡിസിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button