NewsMobile PhoneTechnology

സാംസംഗ് ഗാലക്സി എം32: വില വീണ്ടും കുത്തനെ കുറച്ചു

6.4 ഇഞ്ചിന്റെ സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സാംസംഗിന്റെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായ സാംസംഗ് ഗാലക്സി എം32 ന്റെ വില വീണ്ടും കുറച്ചു. ഇത്തവണ 2,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ അറിയാം.

6.4 ഇഞ്ചിന്റെ സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ ജി80 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പ്രഖ്യാപിച്ച് ധനമന്ത്രാലയം

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 14,999 രൂപയായിരുന്നു ഈ സ്മാർട്ട്ഫോണുകളുടെ വില. എന്നാൽ, വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ, 12,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button