മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി റോയൽ ഒമാൻ പോലീസ്. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. അപകട സാധ്യതകൾ കണക്കിലെടുത്ത് കൊണ്ട് അടിയന്തിര ഘട്ടങ്ങളിൽ എയർ ആംബുലൻസ് സേവനങ്ങൾ നൽകുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പോലീസ് ഏവിയേഷൻ വിഭാഗം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
ജനങ്ങൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ മറികടക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സുരക്ഷ മുൻനിർത്തിയും, റോഡിലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജാഗ്രത പുലർത്താൻ ഡ്രൈവർമാരോട് പോലീസ് അഭ്യർത്ഥിക്കുകയും ചെയ്തു.
Post Your Comments