രാജ്യത്ത് മത്സ്യബന്ധന മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള സബ്സിഡി കുറയ്ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലെയാണ് സബ്സിഡി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുള്ളത്. ലോക വ്യാപാര സംഘടനയുടെ തീരുമാനം മുൻനിർത്തിയാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്.
ലോക വ്യാപാര സംഘടനയുടെ കരാർ പ്രകാരം, മത്സ്യബന്ധനത്തിന് പോകുന്നവർക്ക് രണ്ടുവർഷത്തേക്ക് കൂടി മാത്രമേ സബ്സിഡി നൽകുകയുള്ളൂ എന്ന് അറിയിച്ചിരുന്നു. 200 നോട്ടിക്കൽ മൈൽ ദൂരം വരെ മത്സ്യബന്ധനത്തിന് പോകുന്നവർക്കാണ് ഇത് ബാധകമാവുക. എന്നാൽ, 25 വർഷത്തേക്ക് സബ്സിഡി നീട്ടി നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല. ലോക വ്യാപാര സംഘടനയുടെ നിലപാടിനെതിരെ നിരവധി മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.
നിലവിൽ, മത്സ്യബന്ധന ഉപകരണങ്ങൾ, മണ്ണെണ്ണ തുടങ്ങിയവയ്ക്കാണ് സബ്സിഡി നൽകുന്നത്. ഇത് നിർത്തലാക്കിയാൽ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
Post Your Comments